താമരശ്ശേരിയിൽ വാഹനാപകടം രണ്ടുപേർക്കും പരിക്ക്.
താമരശ്ശേരി. താമരശ്ശേരി -ചുങ്കം ബൈപ്പാസ് റോഡിൽ വാഹനാപകടം ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരികേറ്റു. വെള്ളിയാഴ്ച രാവിലെ 9 :30 ആയിരുന്നു അപകടം.
കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരികേറ്റത് . ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

