താമരശ്ശേരിയിലെ ലഹരി വേട്ട , പിടിയിലായ അഞ്ച് പേര്‍ റിമാണ്ടില്‍
താമരശ്ശേരി: പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തിയ സംഘം റിമാണ്ടില്‍. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തല്‍ വീട്ടില്‍ അല്‍ത്താഫ് സജീദ്(49), സഹോദരന്‍ ഷരീഫ് അല്‍ത്താഫ്(51), താമരശ്ശേരി ചുണ്ടങ്ങാപൊയില്‍ അതുല്‍(28), കെട്ടിട ഉടമ താമരശ്ശേരി സീവീസ് ഹൗസില്‍ ഷാനിദ്(48), തച്ചന്‍പൊയില്‍ ഒഴക്കേരി പറമ്പത്ത് അബ്ദുല്‍ റഷീദ്(48) എന്നിവരാണ് മാരക മയക്കുമരുന്നായ എം ഡി എം എ യുമായി പിടിയിലായത്.
17.92 ഗ്രാം എം ഡി എം എ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഇലക്ടോണിക് തുലാസ്, വില്‍പ്പനക്കുള്ള കവറുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു. അല്‍ത്താഫ് സജീദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 11 ബി എസ് 5698 നമ്പര്‍ കാറില്‍ നിന്നും മുറിയില്‍ നിന്നുമാണ് മയക്കുമരുന്നും ഉപകരണങ്ങളും പിടിച്ചെടുത്തത്. എം ബി എ ബിരുദധാരിയായ സജീദ് വര്‍ഷങ്ങളായി മയക്കുമരുന്ന് വില്‍പന നടത്തി വരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്. താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് തെങ്ങിലക്കണ്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഇന്‍സ്പെക്ടര്‍ ടി എ അഗസ്റ്റിന്‍, എസ് ഐ മാരായ വി എസ് ശ്രീജിത്ത്, അബ്ദുല്‍ റസാഖ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, എ എസ് ഐ. പി കെ ജയപ്രകാശ്, സി പി ഒ മാരായ എ എം ശ്രീലേഷ്, കെ കെ റഫീഖ്, ഇ കെ അബ്ദുല്‍ ഷമീര്‍, പി പി ഷിജേഷ്, ഇ കെ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍