കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അട്ടിമറി വിജയം


എളേറ്റില്‍ : കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അട്ടിമറി വിജയം. 272 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിലെ റസീന ടീച്ചര്‍ പൂക്കോട്ട് വിജയിച്ചു. കഴിഞ്ഞ തവണ 116 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍ ഡി എഫ് വിജയിച്ച വാർഡിൽ സി പി എമ്മിലെ പി സി രഹനയാണ് ഇത്തവണ മത്സരിച്ചത്.

17 വർഷമായി എൽ ഡി എഫ് ഭരിക്കുന്ന വാർഡ് ആണ് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് പിടിച്ചെടുത്തത്. സി പി എമ്മിലെ സജിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ കിഴക്കോത്ത് പഞ്ചായത്തിൽ എൽ ഡി എഫിന് രണ്ട് അംഗങ്ങൾ മാത്രമായി.