താമരശ്ശേരി ഗ്രാമപഞ്ചായത്ത് നീർത്തട നടത്തം
താമരശ്ശേരി: ഗ്രാമപഞ്ചായത്തിൽ നീർത്തടാധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് നീർത്തട നടത്തം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് തലത്തിൽ നടന്ന നീർത്തട നടത്തം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ
നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാ ബീവി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത. വാർഡ് മെമ്പർമാരായ ഫസീല ഹബീബ്.ആർഷ്യ. ഖദീജ സത്താർ . ഓവർസിയർ ഹസീബ്. ലത്തീഫ് മാസ്റ്റർ . ഹബീബ് റഹ്മാൻ . റഫീഖ്. രാജേഷ്. തൊഴിലുറപ്പ് AE ഫസ്‌ല ബാനു . തൊഴിൽ മാറ്റ് വിജിത ബിജു എന്നിവർ പങ്കെടുത്തു.
