അഫീഫ് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു


താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്ത് പള്ളിപ്പുറം വാടിക്കൽ സി അബ്ദുൽഖാദറിന്റെ മകൻ അഫീഫ് 20 വയസ്,
കൈക്കുഞ്ഞായിരിക്കുമ്പോൾ  തലാസീമിയ രോഗം ബാധിച്ചതിനാൽ ആഴ്ചകളുടെ ഇടവേളകളിൽ രക്തം മാറ്റിനൽകുകയും അത്യാവശ്യ ചികിത്സകൾ തുടർന്ന് വരികയുമായിരുന്നു. പ്രായത്തിനനുസരിച്ച ശാരീരിക വളർച്ച ഇല്ലെങ്കിലും 16 വയസ്സുവരെ അല്പസമയം നടക്കുന്നതിനും മറ്റും കഴിയുമായിരുന്നു.പഠനത്തിലും കമ്പ്യൂട്ടർ ഡിസൈനിങ്ങിലും കഴിവ് തെളിച്ച മിടുക്കനായ ഈ കുട്ടിക്ക് കഴിഞ്ഞ നാല് വർഷമായി കഴുത്തെല്ല് വളയുകയും വാരിയെല്ല് പൊട്ടുകയും സ്പൈനൽ കോഡിന് തകരാർ സംഭവിക്കുകയും ചെയ്തതിനാൽ മസിലുകളും നാഡീ ഞരമ്പുകളും തളർന്ന് ശരീരം ശോഷിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിതിയിലാണ് .കിടക്കാനും സ്വന്തമായി ശ്വാസോച്ഛ്വാസം നിർവഹിക്കാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ശ്വാസകോശത്തിൽ കാർബൺ ഡയോക്സൈഡ് അടിയുന്നതിനാൽ മിനി വെന്റിലേറ്ററിന്റെ സഹായം എപ്പോഴും ആഫീഫിന് ആവശ്യമാണ്.

ബാംഗ്ലൂരിലെ നാരായണ ബോൺ മാരോ ട്രാൻസ്പ്ലാൻറ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡോക്ടർ സുനിൽ ഭട്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് മജ്ജ മാറ്റിവെക്കൽ നിർദ്ദേശിച്ചത് അനുസരിച്ച് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ പൾമനോളജിസ്റ്റ് ഡോക്ടർ സാബിർ, ന്യൂറോളജിസ്റ്റ് ഡോക്ടർ സച്ചിൻ സുരേഷ് ബാബു ,ഡോക്ടർ രാജേഷ് രാധാകൃഷ്ണൻ നായർ എന്നിവരുടെ സംയുക്ത ചികിത്സയിലാണ്. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉചിതമാകുന്ന വിധം അഫീഫിന്റെ ശരീരം പൂർണ്ണാരോഗ്യസ്ഥിതിയിലാക്കലാണ് ആദ്യത്തെ കടമ്പ  ശേഷം ശസ്ത്രക്രിയയും

വർഷങ്ങളായുള്ള ചികിത്സ ചെലവുകൾ ഉണ്ടാക്കിയ കനത്ത ഭാരം ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയേറെ തളർത്തിയിരിക്കുകയാണ്.  മകന്റെ  ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവയ്ക്കലിലും അനുബന്ധ ചികിത്സയ്ക്കുമായി വേണ്ടിവരുന്ന 90 ലക്ഷം രൂപ അബ്ദുൽ ഖാദറിന്റെ കുടുംബത്തിന് ഒരു തരത്തിലും താങ്ങാൻ കഴിയുന്നതല്ല

ഈ സാഹചര്യത്തിൽ നാട്ടുകാർ ഒരുമിച്ച് അഫീഫ് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇതിനായി  സ്ഥലം എം പി ശ്രീ. എംകെ രാഘവൻ 
ഡോക്ടർ എം കെ മുനീർ എംഎൽഎ
മുൻ എംഎൽഎ ഉമ്മർ മാസ്റ്റർ സൈനുൽആബിദീൻ തങ്ങൾ
എ.പി. മൂസക്കുട്ടി  ഇ.ശിവരാമൻ      
നവാസ് ഈർപ്പോണ ഗിരീഷ് തേവള്ളി
വി.നൗഫൽ, ജുനൈസ് പി .സി, എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിക്ക് രൂപം നൽകി.

അബ്ദുൽ ഖാദറിന്റെ പേരിൽ  താമരശ്ശേരി ഫെഡറൽ ബാങ്കിൽ ഒരു ഗൂഗിൾ പേ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു ഇതിലേക്ക് ഉദാരമതികളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു 

ഗൂഗിൾ പേ നമ്പർ :
91 99 46 80 2501

 QR കോഡ് പ്രകാശനത്തോ ടനുബന്ധിച്ച് നടന്ന യോഗം പള്ളിപ്പുറം എ എൽ പി സ്കൂളിൽ
 പള്ളിപ്പുറം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ് എൻ.പി മുഹമ്മദലി മാസ്റ്റർ  ഉദ്ഘാടനം ചെയ്തു
ചടങ്ങിൽചെയർമാൻ സി .പി അബ്ദുൽഖാദർ അധ്യക്ഷതവഹിച്ചു
എപി മുസക്കുട്ടി,
 നവാസ് ഈർപ്പോണ,  വി.പി ഗോപാലൻകുട്ടി ,
ഇ കെ അബ്ദുല്ലത്തീഫ്, മഹ്ശുക്ക് തങ്ങൾ, എൻ പി സലാം ഹാജി, സിഎം ഉമ്മർ, സത്താർ പള്ളിപ്പുറം, പി പി ലത്തീഫ് ,റഫീഖ്താമരശ്ശേരി മുഹമ്മദ്കളരാന്തിരി, ഉണ്ണി നൗഷാദ്, പി.ഇബ്രാഹിം, പി.സി.അഷ്റഫ്, നാസർ മേപ്പാട്ട്, വി.പി.ഉസ്മാൻ, തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ പി.വി.മുഹമ്മദ് സ്വാഗതവും സക്കീർ ഇ.കെ.നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍