പൂനൂർ മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് കാന്തപുരത്ത് . ഡോ: ഹുസൈൻ മടവൂർ പങ്കെടുക്കും.
താമരശ്ശേരി : ഡിസംബർ അവസാനവാരം കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം പൂനൂർ മണ്ഡലം കെ.എൻ.എം. സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മളനം ഇന്ന് വിപുലമായ പരിപാടികളോടെ കാന്തപുരത്ത് നടക്കും.
വൈകു. 4.30 ന് ആരംഭിക്കുന്ന പരിപാടിയിൽ കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.ടി. ബിനോയ് , ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ.അബ്ദുല്ല മാസ്റ്റർ, കെ.എൻ.എം. ജില്ലാ സെക്രട്ടരി അലി കിനാലൂർ, പ്രമുഖ ഇസ്ലാഹീ പണ്ഡിതൻ സുലൈമാൻ മുസ്ലിയാർ ചൊക്ലി, എൻ. അജിത് കുമാർ തുടങ്ങിയവർ പ്രസംഗിക്കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അലി ഷാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
