'പിന്തുണ അതിശയകരം'; 3 രാജ്യങ്ങൾക്കൊപ്പം കേരളത്തിനും അർ‌ജന്റീനയുടെ നന്ദി


ലോകകപ്പിൽ അർജന്റീനയെ പിന്തുണച്ചതിന് കേരളത്തിനും നന്ദി പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി അറിയിക്കുന്നുണ്ട്. അർജന്‍റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വിഡിയോക്കൊപ്പമാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെ പേരിൽ‌ കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ആരാധകർ.

കാല്‍പന്തിന്റെ കനകക്കിരീടത്തില്‍ ഇന്നലെ രാത്രി ലുസൈലിൽ മുത്തമിട്ട് ലയണല്‍ മെസിയും അര്‍ജന്റീനയും. കൊണ്ടും കൊടുത്തും ഷൂട്ടൗട്ട് വരെ നീണ്ട മല്‍സരത്തില്‍ ഫ്രാന്‍സിനെ 4–2ന് തോല്‍പിച്ചാണ് അര്‍ജന്റീനയുടെ കിരീടധാരണം. നിശ്ചിത സമയത്ത് 2–2ലും അധികസമയത്ത് 3–3 എന്ന നിലയിലും ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെയാണ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ മൂന്നാം തവണ പെനല്‍റ്റി വിധികുറിക്കാനെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍