സ്വർണവില കുറഞ്ഞു, 40,000 രൂപയ്ക്ക് താഴെയെത്തി


സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ കുതിച്ചുയർന്ന സ്വർണവിലയാണ് ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,990 രൂപയിലും പവന് 39,920 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ച് ഗ്രാമിന് 5,030 രൂപയിലും പവന് 40,240 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഈ വർഷം രണ്ടാം തവണ ആണ് സ്വർണവില 40,000 കടക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ യു എസ് ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ വിപണിയിൽ മാന്ദ്യ ഭീതി ശക്തമാക്കുന്നത് ബോണ്ട് യീൽഡിനും മുന്നേറ്റം നിഷേധിച്ചേക്കാവുന്നത് സ്വർണത്തിന് അനുകൂലമാണ്. 1800 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യാന്തര സ്വർണ വില ഇനിയും മുന്നേറിയേക്കാം.