ക്രിസ്മസിന് മുന്നോടിയായി കേരളത്തിൽ സ്വർണവിലയിൽ (gold price) വമ്പൻ ഇടിവ്. പവന് 40,000 രൂപ പിന്നിട്ട വേളയിൽ നിന്നും വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബർ 23ന് ഒരു പവൻ സ്വർണത്തിന് 39,760 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം ഇത് 40,200 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് പവന് 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 5,000 രൂപ കടന്ന സാഹചര്യത്തിനും ഇളവ് വന്നിട്ടുണ്ട്. 4,970 രൂപയാണ് ഇന്നത്തെ നിരക്ക്.