അനായാസം ചുരം കയറി ട്രെയിലറുകൾ ലക്കിടിയിൽ: ഗതാഗത നിയന്ത്രണം പിൻവലിച്ചു


താമരശ്ശേരി: മൂന്ന് മാസത്തോളമായി താമരശ്ശേരി അടിവാരത്ത്‌ നിർത്തിയിട്ട രണ്ട്‌ ട്രെയിലറുകൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ലക്കിടി കവാടം കടന്ന് ചങ്ങല മരത്തിനടുത്ത്‌ പാർക്ക്‌ ചെയ്തു.ഇതോടെ ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവായി.

ഇന്നലെ രാത്രി 11 മണിയോടെ അടിവാരത്ത്‌ നിന്ന് തുടങ്ങിയ ദൗത്യം യാതൊരുവിധ പ്രയാസങ്ങളും സൃഷ്ടിക്കാതെയാണ് ചുരത്തിലെ 9 വളവുകളും പിന്നിട്ടത്‌. 

ഈ ദൗത്യം വിജയിക്കാൻ ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച ചുരം സംരക്ഷണ സമിതി,പോലീസ്‌,ഫയർ ഫോഴ്സ്‌, കോഴിക്കോട്‌-വയനാട്‌ ജില്ലാ ഭരണകൂട പ്രതിനിധികൾ, നാട്ടുകാർ, ക്രെയിൻ സർവ്വീസ്‌, വനം വകുപ്പ്‌, കെ.എസ്‌.ഇ.ബി, ആംബുലൻസ്‌ സർവ്വീസ്‌ തുടങ്ങിയവർ വളരെയേറെ പ്രശംസ അർഹിക്കുന്നു.

പക്ഷേ ഇത്രയും സുഖ സുന്ദരമായി ചുരത്തിലെ 9 വളവുകളും കടന്ന് 4 മണിക്കൂർ കൊണ്ട്‌ ലക്കിടിയെത്തിയ ട്രെയിലറുകൾ എന്തിന്ന് മൂന്ന് മാസത്തിലധികം അടിവാരത്ത്‌ തടഞ്ഞുവെച്ചു എന്നുള്ളത്‌ ഇപ്പോഴും ഒരു ചോദ്യമായി അവശേഷിക്കുന്നു.!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍