'ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല'; വാർത്ത തളളി കുടുംബശ്രീ ഡയറക്ടർ

തിരുവനന്തപുരം: നയി ചേതന ജൻഡർ ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത തളളി കുടുംബശ്രീ ഡയറക്ടർ. പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ സത്യപ്രതിജ്ഞ മലയാളത്തിൽ പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടർ ജാഫർ മാലിക് ഐ എ എസ് വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ ജെന്‍ഡര്‍ ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കിയതാണ് പ്രതിജ്ഞ. 'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്ന പ്രതിജ്ഞാ വാചകത്തിനെതിരെയാണ് സമസ്ത രംഗത്തെത്തിയത്. ഇതിന് പിന്നാലെ പ്രതിജ്ഞ പിൻവലിച്ചുവെന്നായിരുന്നു വാർത്തകൾ. 

കുടുംബശ്രീ ഡയറക്ടറുടെ വിശദീകരണം:

കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ(NRLM) 'നയി ചേതന ' എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു.

കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. നയി ചേതന ജൻഡർ ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നു.