വാഹന അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന താഴത്ത് വീട്ടിൽ മുഹമ്മദ് നിര്യാതനായി.


താമരശ്ശേരി: എസ്‌റ്റേറ്റ് മുക്കിലെ 3 Star സർവ്വീസ് സ്റ്റേഷൻ ഉടമയായ  കോരങ്ങാട് താമസിക്കും താഴത്തു വീട്ടിൽ   മുഹമ്മദ് (58) മരണപ്പെട്ടു.

ചുങ്കം അയ്യിട്ടകത്ത് പരേതനായ മായിൻകുട്ടിയുടെ മകനാണ്.

കഴിഞ്ഞ ബുധനാഴ്‌വ രാവിലെ പൂനൂരിന് സമീപം വെച്ച് മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഏറെക്കാലം താമരശ്ശേരിയിയിലെ ടാക്സി ഡ്രൈവറായിരുന്നു.

ഭാര്യ: ഷെറിന.
മക്കൾ: സഫ്ന, ഷിഫാന, ഫെബിന, ഫായിസ്. 
മരുമക്കൾ: ഷാഹുൽ (അണ്ടോണ), സക്കീർ ( ചെറ്റക്കടവ്).

സഹോദരങ്ങൾ: പള്ളി തൊടികയിൽ അബൂബക്കർ, മൂസ (4 വീൽ), സുലൈമാൻ, പാത്തുമ്മയി(പെരിങ്ങളം) സൈനബ (കൊടുവള്ളി) ജമീല (മലപുറം).

മയ്യത്ത് നിസ്കാരം വൈകിട്ട് 4:30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ