കന്നൂട്ടിപ്പാറ സ്ക്കൂളിൽ മുന്നേറ്റം - സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി : കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂളിൽ കുട്ടികളുടെ സമഗ്രവും സൂക്ഷ്മവുമായ HB വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച മുന്നേറ്റം - സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ലോഞ്ചിംഗും ലോഗോ പ്രകാശനവും എം കെ രാഘവൻ എം.പി. നിർവ്വഹിച്ചു. കേവലം മൂന്ന് വർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ മുന്നേറ്റം കാഴ്ചെ വെക്കുവാൻ സാധിച്ച കന്നൂട്ടിപ്പാറ സ്ക്കൂളിന്റെ പുതിയ കാൽവെയ്പ്പ് വലിയ പ്രതീക്ഷകൾ ഉയർത്തുന്നതാണെന്ന് അദ്ദേഹം വിലയിരുത്തി.
മുന്നേറ്റം ലോഗോയുടെ പ്രകാശനവും ഐ ടി ലാബ് ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. സ്ക്കൂൾ ചീഫ് പ്രമോട്ടർ എ.കെ. അബൂബക്കർ കുട്ടി, കന്നൂട്ടിപ്പാറ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകിയ അലക്സ് മാത്യു എന്നിവരെ ചടങ്ങിൽ എം.പി. ആദരിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് അധ്യക്ഷം വഹിച്ചു. പ്രഥമാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം പ്രൊജക്ട്വിശദീകരണം നടത്തി.മുന്നേറ്റം പ്രൊജക്ടിലുൾപ്പെട്ട ഇംഗ്ലീഷ് വില്ലേജ് പദ്ധതിയുടെ ലോഗോ കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് പ്രകാശനം ചെയ്തു. ഫാക്കൽറ്റി സുമയ്യ പർവീൺ ഏറ്റുവാങ്ങി. കരാട്ടെ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കട്ടിപ്പാറ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷാഹിം ഹാജി നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം ഏറ്റുവാങ്ങി. സർഗ്ഗം പദ്ധതിയുടെ ലോഗോ പ്രകാശനം താമരശേരി പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ അരവിന്ദൻ നിർവ്വഹിച്ചു. ഐഷ സെബ ഏറ്റുവാങ്ങി. കൈത്താങ്ങ് പദ്ധതിയുടെ ലോഗോ പ്രകാശനം വാർഡ്എ മെമ്പർ എ.കെ. അബൂബക്കർ കുട്ടി നിർവ്വഹിച്ചു കെ.സജീന ഏറ്റുവാങ്ങി. മികവ് പദ്ധതിയുടെ ലോഗോ പ്രകാശനം കട്ടിപ്പാറ പഞ്ചായത്ത് മെമ്പർ പ്രേംജി ജെയിംസ് നിർവ്വഹിച്ചു. കെ.പി. ജസീന ഏറ്റുവാങ്ങി. നാട്ടുപച്ച പദ്ധതിയുടെ ലോഗോ പ്രകാശനം റിട്ട. ഡി ഇ ഒ അഹമ്മദ് കുട്ടി കോളിക്കൽ നിർവ്വഹിച്ചു. ദിൻഷ ദിനേഷ് ഏറ്റുവാങ്ങി. അത് ലിക്കോ പദ്ധതിയുടെ ലോഗോ പ്രകാശനം കേരള ബ്ലാസ്റ്റേഴ്സ് റിസർവ് പ്ലയർ മുഹമ്മദ് അജ്നാസ് പ്രകാശനം ചെയ്തു. കെ സി ഷിഹാബ്, ഫൈസ് ഹംദാനി എന്നിവർ ഏറ്റുവാങ്ങി. ഒപ്പം പദ്ധതിയുടെ ലോഗോ നൗഷാദ് ആറ്റു സ്ഥലം. പ്രകാശനം ചെയ്തു. കെ എ ഷാഹിന ഏറ്റുവാങ്ങി. ശാസ്ത്ര - കലാ കായിക മേളകളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടത്തി. കുട്ടികളുടെ
കലാപരിപാടികൾ പരിപാടിക്കു മാറ്റ് കൂട്ടി.
ഹാരിസ് അമ്പായത്തോട്, മുഹമ്മദ് റിഫായത്ത്, പി. സുബൈദ ടീച്ചർ, അസീസ് പൊയിലിൽ, സലാം കന്നുട്ടിപ്പാറ, ഇ കെ മുഹമ്മദ്, ആശംസകളർപ്പിച്ചു. കെ.ടി.ആരിഫ് നന്ദി പറഞ്ഞു
