റിയാദ്-മദീന എക്സ്പ്രസ്സ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിൽ ബുധനാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊടുവള്ളി കത്തറമ്മൽ സ്വദേശി അബ്​ദുൽ അസീസിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഖബറടക്കും. പുക്കാട്ട് പുരയിൽ കുരുടൻചാലിൽ അബ്​ദുൽ അസീസാണ് (61) അപകടത്തിൽ മരിച്ചത്. റിയാദിൽ പ്രവാസിയായ അസീസ് ബുറൈദയിൽ വന്ന് മടങ്ങവേ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിന് പിന്നിൽ ഇടിക്കുകയായിരുന്നു

കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സെൻട്രൽ കമ്മറ്റി ഭാരവാഹികൾ, വെൽഫെയർ വിംഗ് ഭാരവാഹികൾ, അൽഗാത്ത് ഏരിയ പ്രസിഡന്റ് ഹുസൈൻ വടക്കാഞ്ചേരി സെക്രട്ടറി അയ്യൂബ് കാവനൂർ -മറ്റു ഭാരവാഹികൾ ചേർന്നാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.

പരേതനായ വാവാട്ട് കുരുടൻചാലിൽ അഹ്മദ് മുസ്‌ലിയാരുടെ മകനാണ്. മാതാവ് ഖദീജ. ഭാര്യ റംല വാവാട്. മക്കൾ സഹീറ (മൈക്രോ ബയോളജിസ്റ്റ്- ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർത്ഥിനി), മരുമകൻ ഷെരീഫ് എളേറ്റിൽ (ബേബി മെമ്മോറിയൽ ആശുപത്രി). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ (എക്‌സി. എൻജി., കെ.എസ്.ഇ.ബി), മൂസക്കോയ, മൈമൂന, എൻജി. സിദ്ദീഖ്, ഇഖ്ബാൽ.

മൃതദേഹം നാളെ(തിങ്കളാഴ്ച) ഉച്ചയോടെ കത്തറമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും