കൊടുവള്ളിയിൽ വ്യാപാരസ്ഥാപനത്തിന്റെപൂട്ട്തകർത്ത് കവർച്ച: രണ്ട്പേർ പിടിയിൽ
കൊടുവള്ളി:വ്യാപാരസ്ഥാപനത്തിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ കൊയിലാണ്ടി പാറപ്പള്ളി കിഴക്കേ വാരിയം വീട്ടിൽ അബുഷാനിദ്(28), മലപ്പുറം പള്ളിക്കൽ ബസാർ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരെയാണ് താമരശ്ശേരി ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി വാരിക്കുഴി താഴെ കച്ചവട സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് പണവും സാധനങ്ങളും കവർച്ച നടത്തിയ കേസിലാണ് ഇവർ പിടിയിലായത്.കൊടുവളളിയിൽ വീണ്ടും മോഷണം നടത്താൻ പദ്ധതിതയ്യാറാക്കുന്നതിനിടെയാണ് സംഘത്തെ പോലീസ് പിടികൂടുന്നത്.
