എൽഡിഎഫ് താമരശ്ശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
താമരശ്ശേരി :പഞ്ചായത്തിന് കീഴിലുളള അങ്കൻവാടികളിൽ ഹെൽപ്പർമാരെയും വർക്കർമാരെയും നിയമിക്കാനുളള അഭിമുഖബോർഡിൽ യുഡിഎഫ് പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
സാമൂഹ്യ പ്രവർത്തകരെന്ന പേരിൽ മുസ്ലീം ലീഗ് പ്രവർത്തകരെയാണ് കുത്തികയറ്റിയതെന്ന് ആരോപിച്ച് എൽഡിഎഫ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇത് പരിഗണിക്കാതെയാണ് യുഡിഎഫ് നടപടിയെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഭരണസമിതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറി കൂട്ടുനിൽക്കുകയാണെന്നുമാരോപിച്ചാണ് എൽഡിഎഫ് പ്രതിഷേധിച്ചത് . സിപിഐ എം താമരശ്ശേരി ഏരിയാ കമ്മിറ്റിയംഗം ടി.സി. വാസു ഉദ്‌ഘാടനം ചെയ്‌തു. എൽ.ഡി.എഫ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ എ.പി. സജിത്ത്, എ പി മുസ്തഫ എന്നിവരും ഉല്ലാസ് കുമാർ, കണ്ടിയിൽ മുഹമ്മദ് , സി കെ വേണുഗോപാൽ , ടി .കെ. അരവിന്ദാക്ഷൻ, പി. വിനയകുമാർ എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍