വൈദ്യുതക്കമ്പി തട്ടി മരത്തിൽ തീപിടിച്ചു.

താമരശ്ശേരി: കോരങ്ങാട് പിസി മുക്കിന് സമീപം  വൈദ്യുതക്കമ്പി തട്ടി മരത്തിൽ തീപിടിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ റോഡുവശത്തുനിന്ന മഹാഗണി  മരത്തിന്റെ കൊമ്പിൽ നിന്നാണ് തീയും പുകയും ഉയർന്നത്.   നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ഓഫ് ചെയ്തു. തുടർന്ന് മരം ഭാഗമായി വെട്ടി നീക്കിയതിനു ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
പ്രദേശത്ത് ഏറെനേരം വൈദ്യബന്ധം തടസ്സപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍