ജിദ്ദ-കോഴിക്കോട് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍
എറണാകുളം: ജിദ്ദ-കോഴിക്കോട് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിലത്തിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് നിലത്തിറക്കിയത്. 7.20ഓടെയാണ് സംഭവം. രണ്ടുതവണ ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വിമാനത്തിലുള്ള 183 യാത്രക്കാരും സുരക്ഷിതരാണ്.
