കൂറ്റന്‍ യന്ത്രഭാഗങ്ങളടങ്ങിയ ട്രെയ്‍ലറുകള്‍ ഇന്ന് രാത്രി താമരശ്ശേരി ചുരം കയറും
താമരശ്ശേരി : അടിവാരത്ത് മൂന്ന് മാസമായി തടഞ്ഞിട്ടിരിക്കുന്ന കൂറ്റന്‍ യന്ത്രഭാഗങ്ങളടങ്ങിയ രണ്ട് ട്രെയ്‍ലറുകള്‍ ഇന്ന് രാത്രി ചുരം കയറും. രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ താമരശേരി ചുരത്തിലെ ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കും. പ്രത്യേക ദൗത്യസംഘം രൂപീകരിച്ചാണ് ചുരം കയറ്റം. താമരശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകളും പാറയിടുക്കുകളും കടന്നുവേണം കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ക്ക് വയനാട്ടിലെത്താന്‍. ദേശീയപാത 766 ഭാഗമായ 12 കിലോമീറ്റര്‍ നീളമുള്ള ചുരത്തില്‍ ആറ് മണിക്കൂറാണ് ട്രെയ്‍ലറുകള്‍ക്കായി ഗതാഗതം നിയന്ത്രിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍