നഷ്ടപ്പെട്ട മൊബൈൽ ഫോൺ സൈബർ സെൽ സഹായത്തോടെ കോരങ്ങാട് സ്വദേശി നൗഫലിന് തിരികെ ലഭിച്ചു


താമരശ്ശേരി: വയനാട് പടിഞ്ഞാറത്തറയിൽ 25 ദിവസം മുമ്പ് ജോലിസ്ഥലത്ത് നിന്ന് കാണാതായ മൊബൈൽ ഫോൺ പോലീസ് സൈബർ സെൽ സഹായത്തോടെ ഉടമയ്ക്ക് തിരികെ ലഭിച്ചു.

കോരങ്ങാട് വാപ്പനാംപൊയിൽ സ്വദേശി 
നൗഫലിലാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ ലഭിച്ചത്. നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ നൗഫൽ ജോലിസ്ഥലത്തും പരിസരപ്രദേശങ്ങളിലും  ഫോണിന് വേണ്ടി  തിരഞ്ഞെങ്കിലും പ്രയോജനം ലഭിച്ചില്ല. തുടർന്ന് പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു  തുടർന്ന് നൗഫലിന്റെ പരാതി സൈബർ സെല്ലിന് കൈമാറി.

കഴിഞ്ഞദിവസം  കോഴിക്കോട് ഒരു മൊബൈൽ  കടയിൽ ഫോൺ ഉപയോഗിക്കുന്നതായി
സൈബർ സെല്ലിന് വിവരം ലഭിച്ചു തുടർന്ന്  പോലീസ് നൗഫലിനെ വിവരം അറിയിച്ചു
നൗഫൽ മൊബൈൽ കടയിൽ എത്തി നഷ്ടപ്പെട്ട ഫോൺ ഇവിടെയുണ്ടെന്ന് അറിയിച്ചു. പിന്നീട് കടയുടമയെ  പോലീസ് തന്നെ നേരിട്ട് വിളിച്ചു മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ നൽകാൻ ആവശ്യപ്പെട്ടു.തുടർന്നാണ് നൗഫലിന് ഫോൺ തിരികെ ലഭിച്ചത്.8000 രൂപയ്ക്കാണ്
അറിയുന്ന ഒരാളിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയതെന്ന് കടയുടമ പറഞ്ഞു.
കൂടുതൽ   വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍