മൂന്നാഴ്ചത്തെ ഇന്‍സ്റ്റഗ്രാം പരിചയം; പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ


പെരുമ്പാവൂർ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഇടുക്കി സ്വദേശി ജിതിനെ (22)യാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ചൊവ്വാഴ്ച പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂന്നാഴ്ച മുൻപായിരുന്നു പെൺകുട്ടിയെ ജിതിൻ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. ബൈക്കില്‍ പെരുമ്പാവൂരിലെത്തി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടിയെ കണ്ട് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതനുസരിച്ചാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

ഇടുക്കിയിൽ നിന്നാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ജിതിന് പച്ചക്കറിക്കടയിലാണ് ജോലി. പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍