കോഴിക്കോട് നീർനായയുടെ കടിയേറ്റ് അമ്മയ്ക്കും മകൾക്കും പരിക്ക്
കോഴിക്കോട്: നീർനായയുടെ കടിയേറ്റ് ഉമ്മയ്ക്കും മകൾക്കും പരിക്ക്. ഇരുവഞ്ഞിപ്പുഴയിലെ മുക്കം പാറക്കടവിൽ വെച്ചാണ് ഉമ്മക്കും മകൾക്കും നീർനായയുടെ കടിയേറ്റത്. പാറക്കടവത്ത് സഹല, മകൾ നജ എന്നിവർക്കാണ് കടിയേറ്റത്. രണ്ടുപേരുടെയും കാല് കടിച്ചു മുറിവേൽപ്പിച്ചിട്ടുണ്ട്.
നീർനായയുടെ കടിയിൽ നിന്നും രക്ഷപ്പെടുന്നതിനിടെ വീണ മാതാവ് സഹലയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്ക് 2.30 കൂടിയാണ് സംഭവം.
ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരങ്ങളിൽ നീർനായ ആക്രമണം വ്യാപകമാണ്. ഇവിടെ വനംവകുപ്പിലെയും സിഡബ്ല്യുആർഡിഎമ്മിലെയും ഉദ്യോഗസ്ഥരുടെ സംഘം ദിവസങ്ങൾക്ക് മുൻപ് സന്ദർശനം നടത്തിയിരുന്നു.
ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരങ്ങളിൽ നീർനായ ആക്രമണം വ്യാപകമാണ്. ഇവിടെ വനംവകുപ്പിലെയും സിഡബ്ല്യുആർഡിഎമ്മിലെയും ഉദ്യോഗസ്ഥരുടെ സംഘം ദിവസങ്ങൾക്ക് മുൻപ് സന്ദർശനം നടത്തിയിരുന്നു.