പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദ് അലിയാണ് മരിച്ചത്. 58 വയസായിരുന്നു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനാണ്.

ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെക്കാലമായി ഒമാനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അലി അല്‍ സഫ ഫാമിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ, മകള്‍ ആമിനത്തുല്‍ ലുബൈബ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍