ഇയ്യാട് ഏരിയ മുജാഹിദ് സമ്മേളനം സംഘടിപ്പിച്ചു.
ബാലുശ്ശേരി: നിർഭയത്വമാണ് മതം അഭി മാനമാണ് മതേതരത്വം " എന്ന പ്രമേയത്തിൻമേൽ ഡിസംബർ അവസാനം കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ഇയ്യാട് ഏരിയാ കെ.എൻ എം. കമ്മിറ്റി മുജാഹിദ് സമ്മേളനം സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. എം.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.. അബ്ദുൽ ജലീൽ മാമാങ്കര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ അതുൽ പുറക്കാട്, ഡോ: രമേശൻ മാസ്റ്റർ, കാവിൽ ഭാസ്കരൻ ,കെ.ടി. ശശി മാസ്റ്റർ . ഹനീഫ ഇയ്യാട്, എം.കെ. മുഹമ്മദ്, എ.കെ. അബ്ദുൽ ഗഫൂർ , പൂനൂർ മണ്ഡലം കെ.എൻ.എം. പ്രസിഡണ്ട് കെ.ടി. അബ്ദു റഹിമൻ മാസ്റ്റർ, ജനറൽ സെക്രട്ടരി പി.പി. അബ്ബാസ് മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.
മദ്റസ സർഗ്ഗ മേളയിൽ പങ്കെടുത്ത് വിജയം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. പി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ സ്വാഗതവും പി.അഷ്റഫ് നന്ദിയും പറഞ്ഞു.
