മമ്മി മുസ്ല്യാർ ഫാമിലി ഗ്രൂപ്പ് അഞ്ചാമത് കുടുബ സംഗമം ഞായറാഴ്ച
പൂനൂർ : മമ്മി മുസ്ല്യാർ ഫാമിലി ഗ്രൂപ്പ് അഞ്ചാമത് കുടുംബ സംഗമം വിവിധ പരിപാടികളോടെ ഡിസംബർ 25 ന് ഞായർ മുണ്ടപുറം എം.പി. ഹാളിൽ നടക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം നടത്തും. സ്വാഗത സംഘം ചെയർമാൻ ഒ.കെ.അബ്ദുറസാക് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ മതപണ്ഡിതൻ അത്തിക്കോട് അബൂബക്കർ മുസ്ല്യാർ ഉദ്ബോധനം നിർവ്വഹിക്കും.
കുടുംബ സല്ലാപം എന്ന സെഷനിൽ ലുഖ്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തും. കുടുംബാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപടികൾ പ്രശസ്ത മിമിക്രി താരം ഹസീബ് പൂനൂർ ഉദ്ഘാടനം ചെയ്യും. എൽ.എസ്.എസ്., യു.എസ്.എസ്, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും , തഹിഫ്ളു ൽ ഖുർആൻ കോഴ്സ് പൂർത്തിയാക്കിയ മിൻഹാജ് സി.സി. എന്ന വിദ്യാർഥിക്കു മുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം നടത്തും. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച അഡ്വ: ശിഹാബ് മുഹമ്മദ്, സഹീൻ വി.എസ്., സലാം കരുവമ്പൊയിൽ, ജാഫർ കോളിക്കൽ, എൻ. അഹമ്മദുകുട്ടി എന്നിവരെ ആദരിക്കും.
പ്രമുഖ പത്രപ്രവർത്തകൻ നവാസ് പൂനൂർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സൈനുൽ ആബിദീൻ തങ്ങൾ, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി. കരീം മാസ്റ്റർ, പി.പി. അബ്ദുൽ ഗഫൂർ , കെ.ടി. രിഫായത്ത്, ഒ.കെ. ഉസ്മാൻ , മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് സാലിം കെ , മുനീർ ഒ.കെ. തമ്മീസ് അഹമ്മദ് സി.സി., നജീബ് പി.പി.തുടങ്ങിയവർ പ്രസംഗിക്കും.
കുടുംബ സംഗമത്തോടനുബന്ധിച്ച് കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഒരുക്കുന്ന മെഡിക്കൽ ചെക്കപ്പ് ക്യാമ്പും ഉണ്ടായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്