ആരാധകരുടെ അനുമതിയില്ലാതെ ആഘോഷം; 'ചെണ്ടകൾ കസ്റ്റഡിയിലെടുത്ത് പോലീസ് .
ശിങ്കാരിമേളവും വെടിക്കെട്ടുമായി ആഹ്ലാദ പ്രകടനം നടത്തിയ അർജൻ്റീന ആരാധകരെ നിരാശരാക്കി ചെണ്ടകൾ കൂട്ടത്തോടെ പൊലീസ് പിടിച്ചെടുത്തു. മലപ്പുറം വണ്ടൂർ ടൗണിലാണ് അനുമതിയില്ലാതെ ആഘോഷം നടത്തിയ ആരാധകരെ പൊലീസ് വലയിലാക്കിയത്.
അനുമതി വാങ്ങാതെ ആഘോഷം നടത്തിയവരെ പൊലീസ് കാത്തിരുന്നാണ് പിടികൂടിയത്. പൊലീസിനെ കണ്ടപ്പോഴും തുടർന്ന ശിങ്കാരിമേളക്കാർക്കാണ് പണി കിട്ടിയത്. ചെണ്ടകൾ കൂട്ടത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടി അപമാനമായന്ന ആരോപണവുമായി ആരാധകരും രംഗത്തെത്തി.
ശിങ്കാരിമേളമായിരുന്നു ഘോഷയാത്രയിലെ പ്രാധാന ആകർഷണം. ചെണ്ട അകത്തായതോടെ ഘോഷയാത്രയുടെ കാര്യവും തീരുമാനമായി. ആരാധകർ തെറ്റ് എറ്റു പറഞ്ഞതോടെ മണിക്കൂറുകൾക്ക് ശേഷം പിടിച്ചെടുത്ത ചെണ്ടകൾ തിരിച്ചു നൽകി. പൊലീസ് അനുമതിയോടെ തന്നെ ഇതിലും വലിയ ഘോഷയാത്ര വണ്ടൂരിൽ തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ആരാധകർ മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍