പുതുപ്പാടിയിൽ മയക്കുമരുന്ന് വേട്ട; 5 ഗ്രാം എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ

താമരശ്ശേരി: 5 ഗ്രാം എം ഡി എം എ യുമായി പുതുപ്പാടി സ്വദേശികളായ രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മലോറം നരൂക്കുംചാൽ കക്കാട്ടുമ്മൽ ജിഷ്ണു(23), കൈതപ്പൊയിൽ ആനോറമ്മൽ ജുനൈസ്(39) എന്നിവരാണ് താമരശ്ശേരി പോലീസിന്റെ പിടിയിലായത്. ലഹരി മാഫിയക്കെതിരെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് നിരീക്ഷണം നടത്തി വരുന്നതിന്റെ ഭാഗമായി നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് 
കൈതപ്പൊയിൽ സാംസ്കാരിക നിലയത്തിന് സമീപത്തുവെച്ച് മയക്കുമരുന്ന് പിടികൂടിയത്. 

വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള കെ എൽ 57 ആർ 3615 നമ്പർ ബുള്ളറ്റും പോലീസ് പിടിച്ചെടുത്തു. താമരശ്ശേരി ഡി അഷ്റഫ് തെങ്ങി ലക്കണ്ടിയുടെ 
വൈ എസ് പി നിർദേശപ്രകാരം താമരശ്ശേരി എസ് ഐ. വി. എസ് ശ്രീജിത്ത്. സ്പെഷ്യൽ സ്ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, വി കെ സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ മാരായ പി കെ വിപിൻ, കെ വിജയൻ. എ എസ് ഐ മാരായ ഇ ജെ ബെന്നി, ബിജേഷ്, സീനിയർ സി പി ഒ മാരായ ജി രജീഷ്, സി പി മാരായ ഷിനോജ്, അനോഷ്, സുജിത് കുമാർ, കെ. ജി ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍