ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർ മരിച്ചു
ഇടുക്കി: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർ മരിച്ചു. തേക്കടി - കമ്പം ദേശീയപാതയിൽ കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലാണ് അപകടം.
തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകരാണ് അപകടത്തിൽപെട്ടത്. ഒമ്പതുപേരും ഒരു കുട്ടിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കമ്പത്തെ ആശുപത്രിയിലേക്കും മാറ്റിയെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍