വീട് പൂട്ടി താക്കോൽ ബക്കറ്റിനടിയിൽ വെച്ചു; കള്ളൻ എത്തി സ്വർണവുമായി കടന്നു
വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പട്ടാപ്പകൽ വീട് തുറന്നു മോഷണം. വെള്ളേപാടത്ത് പുതുകുളങ്ങര ഷൈലോറിന്റെ വീട്ടിലാണ് സംഭവം. കുട്ടികൾക്ക് എളുപ്പത്തിൽ കിട്ടാനായി വാതിൽ പൂട്ടി വീട്ടുകാർ താക്കോൽ പിൻവശത്ത് ബക്കറ്റിന്റെ ചുവട്ടിൽ വെച്ചാണ് പോയത്. എന്നാൽ, മോഷ്ടാക്കൾ താക്കോൽ എടുത്ത് വാതിൽ തുറന്ന് 5000 രൂപയും അലമാരയിൽ സൂക്ഷിച്ച കാൽ പവന്റെ കമ്മലും മോഷ്ടിച്ച് കടന്നു. പൊലീസ് എത്തി തെളിവെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍