ഇരുപത് കുടുംബങ്ങൾക്ക് ദാഹ ജലമൊരുക്കി -മുസ്ലിം ലീഗ്

കട്ടിപ്പാറ:കട്ടിപ്പാറ പഞ്ചായത്തിലെ ജെ കെ സിമന്റ് കോളനിയിൽ ജി സി സി കെ എം സി സി യുടെ സഹകരണത്തോടെ വടക്കുമുറി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ഇരുപതോളം കുടുംബങ്ങൾക്ക് ദാഹജലത്തിനുള്ള സൗകര്യമൊരുക്കിയത്. കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ വി എം ഉമ്മർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മോയത്ത് അദ്ധ്യക്ഷനായിരുന്നു.വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് വേണാടി സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഷമീർ മോയത്ത് നന്ദി പ്രകാശിപ്പിച്ചു.പഞ്ചായത്ത്‌ ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് എ ടി, സലാം മാസ്റ്റർ, കെ സി ബഷീർ,ഷാഫി സഖരിയ, കുഞ്ഞാലി ചമൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി തോമസ്,ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ കെ കൗസർ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷാഹിം, മെമ്പർമാരായ  ബിന്ദു സന്തോഷ്‌,അഷ്‌റഫ്‌ പൂലോട്, സാജിത ഇസ്മായിൽ, നേതാക്കളായ അഷ്‌റഫ്‌ അച്ചുർ, ലത്തീഫ് പി പി, മുഹമ്മദ്‌ പി വി,അബ്ദുള്ള മലയിൽ, കോയ ഹാജി ചമൽ, മൂസ്സക്കോയ ചമൽ, അസ്‌ലം കട്ടിപ്പാറ, ഷംസീർ ചേപ്പാല, നാസർ കാച്ച,നാസർ ചമൽ, അഹ്മദ് കുട്ടി മാസ്റ്റർ, അബ്ദുൽ റഹിമാൻ വേണാടി,മുസ്തഫ പീറ്റയിൽ,റംല ഒകെ, രവി ഒകെ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍