കുടുംബഭദ്രത ഉൽകൃഷ്ട സമൂഹ സൃഷ്ടിക്ക് കാരണമാകും: വിസ്ഡം
പുവ്വാട്ടുപറമ്പ് : കുടുംബന്ധങ്ങൾക്ക് പവിത്രത കൽപിക്കുകയും ആശ്രിതർക്ക് പരിരക്ഷ നൽകുകയും ചെയ്യുന്ന തലമുറക്ക് ഉൽകൃഷ്ട സമൂഹ സൃഷ്ടിക്ക് സാധ്യമാകുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മെഡിക്കൽ കോളേജ് ഏരിയാ സമിതി ധാർമികതയാണ് പരിഹാരം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വൈജ്ഞാനിക സമ്മേളനം അഭിപ്രായപ്പെട്ടു.
മതനിരാസവും ദൈവ നിഷേധവും ആദർശമായി സ്വീകരിച്ച ലിബറലുകൾക് ബന്ധങ്ങളെ പരിഗണിക്കാനാവില്ല.
ആർത്തി പൂണ്ട ഉപഭോഗ സംസ്കാരവും ധനമോഹവും കാരണമായി വൃദ്ധ സദനങ്ങളും തെരുവുജീവിതങ്ങളും വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.
പാഠ്യപദ്ധതിയിൽ ധാർമിക ബോധനവും സംസ്കരണ ചിന്തയും മനുഷ്യ ബന്ധങ്ങളുടെ പവിത്രതയും ഉൾപെടുത്തി പരിഷ്കരിക്കുകയാണ് വേണ്ടത്.
ആശ്രിതരോടും നിരാലംബരോടും ആർദ്രതയും അനുകമ്പയും ഉളളവരാകാനും സമൂഹ മനസ് അതിന് പാകപ്പെടാനും അവസരമൊരുക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ബഷീർ.വി.ടി ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ മണ്ഡലം പ്രസിഡന്റ് ടി.എം. ആലി അദ്ധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീർ അത്തോളി ആശംസയർപ്പിച്ച് സംസാരിച്ചു. റഷീദ് കുട്ടമ്പൂർ, ശിഹാബ് എടക്കര എന്നിവർ പ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി ഇബ്റാഹീം.കെ.വി സ്വാഗതവും ശാഖ സെക്രട്ടറി സൈതലവി.എ.പി നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മെഡിക്കൽ കോളേജ് ഏരിയ വൈജ്ഞാനിക സമ്മേളനം ജില്ലാ പ്രസിഡന്റ് ബഷീർ വി ടി ഉദ്ഘാടനം നിർവ്വഹിക്കുന്നു.
9895077419
കൺവീനർ
മീഡിയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍