ആശുപത്രികൾ ഭിന്നശേഷി സൗഹൃദമല്ല; രോഗികൾ വലയുന്നു.

കോഴിക്കോട് സർക്കാർ മെഡിക്കൽ 
കോളേജ് ഉൾപ്പെടെ മിക്ക ആശുപത്രികളിലും ഭിനശേഷി സൗഹൃദമായ ശൗചാലയസൗകര്യമില്ലാതെ രോഗികൾ വലയുന്നു. ചികിത്സയെത്തുന്ന 
ഒട്ടുംനടക്കാൻ കഴിയാതെ വീൽച്ചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരാണ് 
ഏറെ ദുരിതം പേറുന്നത്. 


രണ്ടു കാലും തളർന്ന് വീൽച്ചെയറിലായ താമരശ്ശേരി തച്ചംപൊയിൽ ചാലിൽ സ്വദേശി റുമൈസ അൻവറിനെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത് രണ്ടാഴ്ചമുമ്പാണ്. ആശുപത്രിയിലെ ശൗചാലയത്തിലേക്ക് വീൽച്ചെയർ 
കൊണ്ടുപോകാൻ സൗകര്യമില്ലാതെ വന്നതോടെ പെയിന്റിങ് തൊഴിലാളിയായ ഭർത്താവും ബന്ധുക്കളും 550 രൂപ ദിവസവാടകയുള്ള മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പേവാർഡിൽ വീൽച്ചെയർ പ്രവേശിപ്പിക്കാനാവാത് ഇടുങ്ങിയവഴിയുള്ള 
ശൗചാലയം പേവാർഡിലേക്ക് മാറ്റി. 

എന്നാൽ, പേവാർഡി ലെ ശൗചാലയത്തിന്റെ വാതിലും ഇടുങ്ങിയ തായതിനാൽ പ്രയാസം ഒഴിഞ്ഞില്ല. മെഡിക്കൽകോളേജ് ആശുപത്രിയിലെ വാർഡുകളിലെ ശൗചാലയത്തിൽ യൂറോ പ്യൻ ക്ലോസറ്റുണ്ടെങ്കിലും പഴയനിർമാണ മായതിനാൽ വാതിലുകൾ ഇടുങ്ങിയതാണ്. ഇതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മിക്ക സർ ക്കാർ, സ്വകാര്യ ആശുപത്രികളിലെയും ശ ചാലയങ്ങൾ ഭിന്നശേഷി സൗഹൃദമല്ലെന്നത് ആശങ്ക ഉണർത്തുന്ന വസ്തുതയാണ്. പല ഭിന്നശേഷിക്കാരും ഇത്തരം സൗകര്യമുള്ള അപൂർവം സ്വകാര്യ ആശുപത്രികളെ സമീ പിക്കേണ്ട അവസ്ഥയാണ്. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചി കിത്സാവാർഡുകളിൽ വീൽച്ചെയർ സൗഹൃദ ശൗചാലയസൗകര്യം ഏർപ്പെടുത്തണമെന്ന് ഓൾ കേരള വീൽച്ചെയർ റൈറ്റ്സ് ഫെഡറേ ഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമ ന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്കും സാമൂഹ്യ നീതിവകുപ്പിനും പരാതി നൽകി. അധികൃതർ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എ.കെ.ഡബ്ല്യു. ആർ.എഫ്. ജില്ലാ നേതൃത്വം അറിയിച്ചു. 
അതേസമയം, രോഗികൾക്കാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് ആശു പത്രി അധികൃതർ അറിയിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍