മൈമാസ് ലൈറ്റുകൾ കണ്ണടച്ചു; താമരശ്ശേരി ഇരുട്ടിൽ തന്നെ
താമരശ്ശേരി; താമരശ്ശേരി ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായി. സ്ഥാപിച്ച കൂറ്റന്‍ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടിയൊന്നുമില്ല. ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച ലൈറ്റ് സ്ഥാപിച്ചതിന് ശേഷം ഏതാനും മാസമാണ് പ്രകാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ ടൗണില്‍ നടക്കാന്‍ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്.ടൗണില്‍ ഇരുട്ടില്‍തപ്പുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ സ്ക്രീൻ വെളിച്ചമാണ് യാത്രക്കാരായ ആളുകൾക്ക് ആശ്രയം.
പഞ്ചായത്തിലെ വാർഡുകളിൽ ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച വൈദ്യുതി വിളക്കുകളും ഒരുമാസം പോലും പ്രകാശം നൽകിയില്ല. ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്ന് ജനകീയ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍