വികസനത്തിന്റെ പേരിൽ കപടനാടകം നടത്തി കോരങ്ങാട് ഹൈസ്കൂളിന് മുൻവശത്തെ ബസ്സ്റ്റോപ്പ് പൊളിക്കാൻ ശ്രമിക്കുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി സ്വന്തം പാർട്ടിയുടെ സ്തൂപങ്ങളും യുവനേതാവിന്റെ കൈയേറ്റങ്ങങ്ങളും ഒഴിപ്പിക്കാൻ തയ്യാറാവണം: DYFI

താമരശ്ശേരി:വികസന പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്ന കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി ഹയർസെക്കന്ററി സ്കൂളിന് മുൻവശത്തുള്ള ബസ് വെയിറ്റിങ് ഷെഡ് പൊളിച്ച് മാറ്റാനാണ് രാഷ്ട്രീയ താൽപ്പര്യങ്ങളോടെ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നത്.
റോഡ് നവീകരണ പ്രവൃത്തിക്ക് യാതൊരു തടസ്സവുമില്ലാത്തതും സുരക്ഷിതമായതുമായ ബസ് സ്റ്റോപ്പാണ് ഇത്. ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് മുൻപിൽ കരാർ കമ്പനി സ്ഥാപിച്ച കേവലം പത്ത് കുട്ടികൾക്ക് പോലും അപര്യാപ്തമാണെന്നിരിക്കെ വിദ്യാർത്ഥികൾക്ക് ആശ്വാസകരമാവുന്ന ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്.
വികസന പ്രവൃത്തി തടസ്സപ്പെടുത്തും വിധമുള്ള യൂത്ത് കോണ്ഗ്രസ് നേതാവിന്റെ താമരശ്ശേരി കോടതിക്ക് സമീപത്തെ അനധികൃത നിർമ്മിതിയും ചീനിമുക്കിലും തച്ചംപൊയിലിലും കോൺഗ്രസുകാർ കെട്ടിയുണ്ടാക്കിയ സ്തൂപ്പങ്ങളുമൊന്നും നീക്കം ചെയ്യാൻ തയ്യാറാവാത്ത പഞ്ചായത്ത് ഭരണസമിതിയാണ് രാഷ്ട്രീയ ദുഷ്ട ലാക്കോടെ ബസ് സ്റ്റോപ്പ് പൊളിക്കാൻ മുന്നോട്ട് വരുന്നത്.കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും രാഷ്ട്രീയ പക്ഷേപാതിത്വത്തോടും കൂടെയുള്ള പഞ്ചായത്ത് അധികൃതരുടെ  നീക്കത്തിനെതിരായി പ്രതിരോധം തീർക്കുമെന്നും ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും DYFI തച്ചംപൊയിൽ മേഖലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മേഖലാ പ്രസിഡന്റ് പി. പ്രജീഷ്, സെക്രട്ടറി മുഹമ്മദ്‌ സിനാൻ, പി. ശ്രീപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍