താമരശ്ശേരി ഹൈസ്കൂളിൽ സെവൻസ് പ്രെസ് മണിഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി
താമരശ്ശേരി: ജിവിഎച്ച്എസ്എസ് താമരശ്ശേരിയുടെ നേതൃത്വത്തിൽ യുപിതല ഇൻറർ സ്കൂൾ സെവൻസ് പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെൻറ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു . മത്സരങ്ങൾ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്സ് ഗീതാമണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ഫസീല ഹബീബ്, എസ്.എം.സി ചെയർമാൻ മനോജ് എസ് എം സി അംഗം ഹബീബ് റഹ്മാൻ , പിടിഎ
വൈസ് പ്രസിഡൻറ് വിനോദ്, വി എച്ച് സി പ്രിൻസിപ്പൽ ഉമ്മുക്കുൽസു,
ഹയർസെക്കൻഡറി സീനിയർ
അസിസ്റ്റൻറ് ബിന്ദു, സീനിയർ അസിസ്റ്റൻറ് മുഹമ്മദ് ..ഹൈസ്കൂൾ ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍