ആറുവയസ്സുകാരൻ നിര്യാതനായി.

താമരശ്ശേരി: പള്ളിപ്പുറം താമസിക്കുന്ന ചമൽ ചാലക്കുന്നുമ്മൽ മനാഫിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (6) നിര്യാതനായി. ജന്മനാ ശാരീരിക വൈകല്യമുള്ള കുട്ടിയായിരുന്നു. രാവിലെ തട്ടി വിളിച്ചപ്പോൾ കണ്ണു തുറക്കാത്തതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചാലക്കര സ്കൂൾ വിദ്യാർത്ഥിയാണ് പിതാവ് മനാഫ് കുവൈത്തിലാണ്. മാതാവ്: ഷറീന. 
സഹോദരങ്ങൾ: മുഹമ്മദ് ഷാമിൽ. നിദ ഫാത്തിമ. 
മയ്യത്ത് നിസ്കാരം വൈകീട്ട് 5 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍