പൊലീസ് ചമഞ്ഞ് പണം തട്ടിയ പൂനൂർ മങ്ങാട് സ്വദേശി അറസ്റ്റിൽ
എടക്കര :പൊലീസ് ചമഞ്ഞ് വ്യാപാരിയിൽനിന്ന് പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. മാതാവിന്റെ ചികിത്സയ്ക്കെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടാണ് ആദ്യം തട്ടിപ്പ് നടത്തിയത്. പിന്നീടാണ് പൊലീസ് ചമഞ്ഞ് തട്ടിപ്പ്. പൂനൂർ മങ്ങാട് കുട്ടാക്കിൽ നിഷാജ് (28) ആണ് അറസ്റ്റിലായത്. എടക്കര സ്വദേശിയായ വ്യാപാരിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം മാതാവിനു ചികിത്സയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെടുകായയിരുന്നു.
പലതവണയായി ഇയാളിൽ നിന്നും ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കി.മാതാവിനെ കാണാൻ വ്യാപാരി സ്ഥലത്ത് എത്തി.എന്നാൽ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.അന്ന് തിരിച്ചു പോയ വ്യാപാരിയെ മറ്റൊരു നമ്പറിൽ വിളിച്ച് സൈബർ സെൽ എസ്.ഐ ആണെന്നും മയക്കുമരുന്ന് കച്ചവടത്തിനായി പണം നൽകിയതിനാൽ കൂട്ടു പ്രതിയാക്കി കേസെടുക്കുമെന്നും പറഞ്ഞു വിളിച്ചു.പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കി ജയിലിൽ അടക്കുമെന്ന ഭീഷണിയിൽ അകപ്പെട്ട വ്യാപാരി മൂന്ന് ലക്ഷം രൂപ നൽകി.ഇതിനെ തുടർന്ന് വ്യാപാരി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍