താമരശ്ശേരി സബ് ജില്ലാ കായിക മേള : കന്നൂട്ടിപ്പാറ സ്ക്കൂളിന് ഉജ്ജ്വല നേട്ടം .


 
കട്ടിപ്പാറ: കോടഞ്ചേരിയിൽ വെച്ചു നടന്ന താമരശ്ശേരി സബ് ജില്ലാ കായിക മേളയിൽ പങ്കെടുത്ത ആദ്യ അവസരത്തിൽ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂളിലെ കായിക താരങ്ങൾ മികച്ച വിജയം നേടി വരവറിയിച്ചു. എൽപി മിനി വിഭാഗത്തിൽ സ്ക്കൂൾ സെക്കന്റ് റണ്ണറപ്പ് സ്ഥാനം പിടിച്ചെടുത്തു. കിഡിസ് ഗേൾസ് വിഭാഗം ലോംഗ് ജമ്പിൽ 3.14 മീറ്റർ ദൂരം ചാടി ഒന്നാമതെത്തിയ മരിയ ജോജി കന്നൂട്ടിപ്പാറയുടെ അഭിമാന താരമായി. ഭാവി കേരളത്തിന് പ്രതീക്ഷ വെക്കാവുന്ന കായിക പ്രതിഭയാണ് മരിയ ജോജിയെന്ന് പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം   പറഞ്ഞു. 50 മീറ്റർ റിലേ ഗേൾസിൽ രണ്ടാം സ്ഥാനവും ബോയ്സിൽ മൂന്നാം സ്ഥാനവും കന്നൂട്ടിപ്പാറയിലെത്തി. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് നൗഷാദ് ആറ്റു സ്ഥലം, എംപിടിഎ പ്രസിഡണ്ട് നുസൈബ,അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, മുതലായവർ വിജയികളെ അഭിനന്ദിച്ചു. കെ ടി ആരിഫ്, കെ സി ഷിഹാബ്, ഫൈസ് ഹമദാനി, ദിൻഷ ദിനേശ്, ഐഷ സെബ മുതലായവർ നേതൃത്വം നൽകി.

https://chat.whatsapp.com/LKWoh4DDRIg9UXfMT2wZum

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍