കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കൈയ്യേറ്റം; DYFI പരാതിയിന്മേൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
താമരശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി കോടതിക്ക് മുൻവശത്തെ കൈയ്യേറ്റങ്ങളും അനധികൃത നിർമ്മിതികളും പൊളിച്ച് മാറ്റാൻ തയ്യാറാവാത്ത കരാർ കമ്പനിയുടെ നടപടിക്കെതിരെ KSTP എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പൊതുമരാമത്ത് മന്ത്രിക്കും DYFI പരാതി നൽകിയിരുന്നു.
പരാതിയിന്മേൽ അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ ഓഫീസ് നിർദേശം നൽകുകയായിരുന്നു.
പരാതി സംബന്ധമായ കാര്യങ്ങൾ പരാതിക്കാരനായ DYFI താമരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി വി. ശ്രീബിൻ,പ്രസിഡന്റ് പി. കെ വിജിത്ത്, എം വിനോദ്, സനു,റിജീഷ്,മാധ്യമപ്രവർത്തകൻ മജീദ് താമരശ്ശേരി തുടങ്ങിയവർ ഉദ്യോഗസ്ഥ സംഘത്തിന് വിശദീകരിച്ച് കൊടുത്തു.
സ്ഥലത്ത് റീസർവ്വേ നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് kstp ഉദ്യോഗസ്ഥർ DYFI ഭാരവാഹികളെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍