ഹാജറ കൊല്ലരുകണ്ടിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
താമരശ്ശേരി: ഇന്നലെ അന്തരിച്ച താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശിനിയായ ഹാജറ കൊല്ലരുകണ്ടിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. .
വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റും, താമരശ്ശേരി അർബൻ സൊസൈറ്റി ഡയരക്ടറുമായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ വീടിനു പിന്നിലെ കിണറ്റിൽ വീണു മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
അവസാനമായി ഹാജറയെ ഒരു നോക്കു കാണാൻ ജീവിതത്തിൻ്റെ നാനാതുറയിലുള്ള ആയിരക്കണക്കിന് ആളുകളാണ് വീട്ടിലും, വാവാട് ജുമാ മസ്ജിദിലും എത്തിച്ചേർന്നത്.
താമരശ്ശേരി പഞ്ചായത്തിലും കൊടുവള്ളി മണ്ഡലത്തിലും വനിതാ ലീഗ് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ചെമ്പ്ര, പരപ്പൻപൊയിൽ സൗത്ത്, തേക്കും തോട്ടം വാർഡുകളിൽ നിന്നായി 15 വർഷം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പറായിരു ന്നു. സാധാരണക്കാരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് അവരോടൊപ്പം പ്രവർത്തിച്ചിരുന്ന ജനകിയ മെംബറായിരുന്നു. അഞ്ചു വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബറായിരുന്നു. ഈ ടേമിൽ ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയും പ്രവർത്തിച്ചിട്ടുണ്ട്. താമരശ്ശേരി ഗ്രാമ പഞ്ചായത്തിൽ രണ്ടുതവണ പ്രസിഡണ്ടും ഒരുതവണ വൈസ് പ്രസിഡന്റ് പദവിയിൽ നിൽക്കെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. താമരശ്ശേരി സി.എച്ച് സെന്ററിന്റെ സജീവ വളണ്ടിയറായിരുന്നു. ഭർത്താവ്: പരേതനായ അസൈനാർ. പിതാവ്: പരേതനായ കല്ലുവെട്ടുകുഴിക്കൽ ഹുസൈൻ കുട്ടി ഹാജി, മാതാവ്: ഫാത്തിമ ഹജ്ജുമ്മ. സഹോദരി സാറ. മയ്യത്ത് വാവാട് ജുമാ മസ് ജിദിൽ ഖബറടക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്