ചൂടിന് ആശ്വാസം പകർന്ന് മലയോര മേഖലയിൽ വേനൽ മഴ
താമരശ്ശേരി : കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ സജീവമാകുന്നു. താമരശ്ശേരി മലയോരമേഖലയിൽ ഇന്ന് വൈകിട്ടോടെ മഴ ലഭിച്ചു.
ചില പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് വേനൽ മഴ വീണ്ടും സജീവമാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ഫോർകാസ്റ്റിൽ മെറ്റ് ബീറ്റ് വെതർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിച്ചു. അടുത്താഴ്ചയോടെ വടക്കൻ കേരളത്തിലേക്ക് മഴ കൂടുതൽ വ്യാപകമായേക്കും. താപ സംവഹനം ആണ് മഴയ്ക്ക് കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍