ഉള്ള്യേരിയിൽ കാർ മതിലിൽ ഇടിച്ചു 2 പേർ മരിച്ചു
ഉള്ള്യേരി: ഉള്ള്യേരി- ബാലുശ്ശേരി റൂട്ടില്‍
ഉള്ളിയേരി പത്തൊൻപതിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ടുപേർ മരണപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം .
മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (57) മകന്റെ മകൻ ധൻജിത്ത് (ഏഴ്) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന പരുക്കറ്റവരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍