എം കെ മുനീർ എംഎൽഎക്കെതിരെ ഫെയ്സ്ബുക്ക് കമൻറ് ;സമാനമായ പേര് ഡി വൈ എഫ് ഐ നേതാവിനെതിരെ സൈബർ ആക്രമണം
താമരശ്ശേരി;കൊടുവള്ളി എംഎൽഎ എംകെ മുനീറിനെതിരെ ഫേസ്ബുക്കിൽ മോശം കമന്റിട്ട സംഭവത്തിൽ ആളുമാറി താമരശ്ശേരിയിലെ ഡിവൈഎഫ്ഐ നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ പി ഷംസീറിനെതിരെ സൈബർ ആക്രമണം.
രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിനെതിരായി പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ കുഴഞ്ഞുവീഴുകയായിരുന്നു.
ഇതേ തുടർന്ന് വാർത്ത മാധ്യമത്തിൽ വാർത്തയുടെ താഴെ ഷംസീർ കെ പി എന്നയാൾ മോശം കമന്റ് ഇടുകയായിരുന്നു.
തുടർന്ന് ഡിവൈഎഫ്ഐ നേതാവും കോരങ്ങാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഷംസീർ പി കെ കമൻറ് ഇട്ടതെന്ന് തെറ്റിദ്ധരിച്ചു ഫേസ്ബുക്കിൽ യുഡിഎഫ് പ്രവർത്തകർ സൈബർ ആക്രമണം നടത്തുകയായിരുന്നു.
യുഡിഎഫ് പ്രവർത്തകരുടെ സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ട ഷംസീർ നിങ്ങൾ ഉദ്ദേശിച്ച ആൾ ഞാനല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് പലരും കമൻറ് ഡിലീറ്റ് ചെയ്തു സ്ഥലം വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകുമെന്ന് ഷംസീർ പി കെ പറഞ്ഞു.
