എസ് വൈ എസ് സംസ്ഥാന സാരഥികളുടെ ഗ്രാമ സഞ്ചാരം നാളെ താമശ്ശെരിയിൽ

താമരശ്ശേരി : യുവ ജനങ്ങളുടെ നാട്ടു വാർത്തമാനം എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന സാരഥികൾ നടത്തുന്ന യൂണിറ്റ് പര്യടനം ഗ്രാമ സഞ്ചാരം നാളെ താമരശ്ശേരിയിൽ എത്തിച്ചേരും. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടന ഏറ്റെടുക്കേണ്ട പദ്ധതികളെ കുറിച്ചും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും പൊതു ജനാഭിപ്രായം ആരായുക എന്നതാണ് ഗ്രാമ സഞ്ചാരത്തിന്റെ ലക്ഷ്യം. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് താമരശ്ശേരി വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ താമരശ്ശേരി സോൺ പരിധിയിലെ അറുപത്തിനാല്  യൂണിറ്റിലെ ഭാരവാഹികളും , സോൺ എക്സിക്യൂട്ടിവ് , സർക്കിൾ എക്സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുക്കും. സമീപന രേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടക്കും.
സംഘടനയുടെ എല്ലാ ഘടകങ്ങളിലേയും ഭാരവാഹികളുമായി സംസ്ഥാന നേതൃത്വം  ആശയ വിനിമയം നടത്തും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ : മുഹമ്മദ് അബ്ദുൽ ഹഖീം അസ്ഹരി, സംസ്ഥാന സെക്രട്ടറിമാരായ സ്വാദിഖ് മാസ്റ്റർ വെളിമുക്ക്, ബഷീർ മാസ്റ്റർ പറവന്നൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സംസ്ഥാന ജില്ലാ സാരഥികളായ ഡോ:ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, നാസർ വണ്ടുർ , സിദ്ധീഖ് സഖാഫി, അലവി സഖാഫി കായലം, മജീദ് മാസ്റ്റർ കൊടിയത്തൂർ, ബഷീർ മാസ്റ്റർ പുല്ലാളൂർ,ജഅ്ഫർ സഖാഫി അണ്ടോണ തുടങ്ങിയവർ  സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍