താമരശ്ശേരി..പ്രശസ്ത ചലച്ചിത്ര സംവിധായകൻ പി.ഹരിഹരൻ അടക്കം പ്രമുഖരായ പലരും വിദ്യ അഭ്യസിച്ച
പള്ളിപ്പുറം എ.എൽ.പി.സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഒന്നാം ഘട്ടം (1924 - മുതൽ - 1990 വരെയുള്ള ബാച്ച്) മെയ് 13 - ന് സ്കൂൾ അങ്കണത്തിൽ വെച്ച് വിപുലമായി നടത്തപ്പെടുകയാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി പല തലമുറകളുടെ കൂടിച്ചേരലും കൂടിയാണ്. വരൂ നമുക്കൊരുമിച്ച് ആ കുട്ടിക്കാലത്തിലേക്ക് തിരികെ നടക്കാം. കുട്ടിയായ് ഒരിക്കൽ കൂടി സ്കൂൾ മുറ്റത്തേക്ക് നടന്നു . 
 വൈവിദ്ധ്യമാർന്ന  പരിപാടികളോടെ നാട്ടുകാർ ഒരുൽസവ പ്രതീതിയോടെയാണ് സ്ക്കൂൾ മുറ്റത്ത് ഈ സംഗമത്തിൽ ഒത്തുചേരുന്നത്. സ്കൂൾ മാനേജറും പൂർവ്വ വിദ്യാർത്ഥിയുമായ . ശാന്തകുമാരി ദീപം തെളിച്ചു കൊണ്ട് ആരംഭിക്കുന്ന ചടങ്ങ് താമരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.