തച്ചംപൊയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കറി ഒരാൾക്ക് പരിക്ക്.

താമരശ്ശേരി: തച്ചുംപൊയിൽ അങ്ങാടിയിലാണ് അപകടമുണ്ടായത്.

ബാലുശ്ശേരി ഭാഗത്ത് നിന്നും വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.റോഡിൽ നിൽക്കുകയായിരുന്ന 
തച്ചംപൊയിൽ നെരോംപാറമ്മൽ വിജയനാണ് പരുക്കേറ്റത്. 

റോഡരികിൽ നിർത്തിയിട്ട നാലു സ്കൂട്ടറുകൾ തകർത്ത ശേഷം റോഡിന്റെ എതിർ ദിശയിൽ നിർത്തിയിട്ട കാറിൽ ഇടിച്ചു ഫർണിച്ചർ ഷോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു വൈകിട്ട് 5.30 ഓടെയായിരുന്നു 
അപകടം