വേനൽ മഴ: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം


താമരശ്ശേരി :ഇന്ന് വൈകിട്ടൂടെ ഉണ്ടായ മഴയിലും ശക്തമായ കാറ്റിലും  വ്യാപക നാശം. വൃക്ഷങ്ങൾ  വീണ്  വീടുകൾക്കും നഷ്ടമുണ്ടായി. റബറും മറ്റ് കാർഷിക വിളകളും വ്യാപകമായി നശിച്ചു.

കോളിക്കൽ  ആര്യം കുളം ഫൈസലിന്റെ വീടിനു മുകളിൽ. തെങ്ങും പ്ലാവും കടപ്പുഴകി വീണു വീടിന് സരമായ നഷ്ടമുണ്ടായി.
മലയോര മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു കെഎസ്ഇബി അധികൃതർ  വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്