ഫ്രഷ്ക്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി നിയമസഭാ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിലെ ഫ്രഷ്‌കട്ട് കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മലിനീകരണം സംബന്ധിച്ച പരാതിയിലും സമിതി വിവിധ വകുപ്പുകളിൽ നിന്നും തെളിവെടുപ്പ് നടത്തി. മലിനീകരണവുമായി ബന്ധപ്പെട്ട പരാതിയിൽ സബ് കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസർ എന്നിവർ വിശദീകരണം നൽകി. പ്ലാന്റുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ നടപ്പിലാക്കുമെന്നും മലിനീകരണ നിയന്ത്രണത്തിന് വേണ്ട നിർദ്ദേശങ്ങൾകർശനമാക്കുമെന്നും ജില്ലാ കലക്ടർ എ ഗീത സമിതിയെ അറിയിച്ചു. സമിതിയുടെ നേതൃത്വത്തിൽ പ്രദേശവും പ്ലാന്റും സന്ദർശിക്കുകയും ജനങ്ങളുടെ ആശങ്കകളും പരാതികളും കേൾക്കുകയും ചെയ്തു.
യോഗത്തിൽ പരിസ്ഥിതി സമിതി അംഗങ്ങളായ പി.കെ ബഷീർ എം എൽ എ, ലിന്റോ ജോസഫ് എം എൽ എ, സജീവ് ജോസഫ് എം എൽ എ, ടി.ഐ മധുസൂദനൻ എം എൽ എ, കെ. ഡി പ്രസേനൻ എം എൽ എ, ജോബ് മൈക്കിൾ എം.എൽ.എ, സമിതി സെക്രട്ടറി ബി ശ്രികുമാർ എന്നിവർ സംബന്ധിച്ചു.
