കെഎസ്‌കെടിയു പെൻഷൻ 
സംരക്ഷണ സദസ്സ്‌


താമരശ്ശേരി : കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പെൻഷൻ ഗുണഭോക്താക്കളെ അണിനിരത്തി കെഎസ്‌കെടിയു ഇന്ന് വൈകിട്ട് നാലുമണിക്ക് കോരങ്ങാട് അങ്ങാടിയിൽ വെച്ച് പെൻഷൻ സംരക്ഷണ സദസ്സ്‌ സംഘടിപ്പിക്കുന്നു കെഎസ്കെടിയു നേതാക്കൾ പങ്കെടുക്കും.

ഈ മാസം 15 വരെ 250 കേന്ദ്രങ്ങളിലാണ്‌ സദസ്സ്‌. ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള എല്ലാ 60 വയസ്സ്‌ കഴിഞ്ഞവർക്കും പ്രതിമാസം 1600 രൂപ പെൻഷൻ നൽകുന്ന ഏക സംസ്ഥാനമാണ് കേരളം. ഈ മാതൃക തകർക്കാനാണ്‌ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പെൻഷനിലെ നാമമാത്രമായ കേന്ദ്രവിഹിതം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ നൽകാനാണ് തീരുമാനം. വാർധക്യകാല പെൻഷനിൽ 80 വയസ്സ് വരെയുള്ളവർക്ക് 200 രൂപയും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 300 രൂപയുമാണ് വിഹിതം. ഇതുതന്നെ 25 മാസമായി കുടിശ്ശികയാണ്. പാചകവാതക സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതിനുശേഷം ഗുണഭോക്താക്കൾക്ക് ലഭിക്കുന്നില്ല.