തിരക്കുള്ള ബസില്‍ മോഷണം പതിവാകുന്നു
താമരശ്ശേരി:ബസ് യാത്രക്കിടയില്‍ പണവും സ്വര്‍ണവും ഉള്‍പ്പെടെ മോഷണം പതിവാകുന്നു. തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ബാഗിനുള്ളില്‍ നിന്നും വളരെ തന്ത്രപൂര്‍വമാണ് പഴ്‌സും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും സ്ത്രീകളുടെ സംഘം തട്ടിയെടുക്കുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലും കൂടുതല്‍ തിരക്കുള്ള സമയങ്ങളിലാണു മോഷണങ്ങള്‍ ഏറെയും നടക്കുന്നത്.താമരശ്ശേരി മുതൽ കൊയിലാണ്ടി വരെയുള്ള സ്ഥലങ്ങളിലും
അടിവാരം മുതൽ താമരശ്ശേരി വരെയുള്ള
ഇടങ്ങളിലുമാണ് മോഷണം പതിവാകുന്നത്.
വീട്ടിൽ എത്തിയതിനുശേഷം ആണ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായ വിവരം മിക്ക ആളുകളും അറിയുന്നത്.
മാന്യമായി വസ്ത്രം ധരിച്ചു ബസുകളില്‍ യാത്രചെയ്യുന്ന മോഷ്ടാക്കളായ സ്ത്രീകള്‍ മോഷണം നടത്തിക്കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള സ്‌റ്റോപ്പില്‍ ഇറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറും.
നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ട ആളുകൾക്ക് പറയാനുള്ളത്.
